എസ് ബി ഐക്ക് അബദ്ധം പറ്റി ; ഓരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം സര്‍വീസ് ചാർജ് ഇല്ല

sbi atm

എസ്.ബി.ഐ ഓരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നുവെന്നു ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. എസ്.ബി.ഐ ബഡ്ഡി ഉപഭോക്താക്കള്‍ക്കായി ഇറക്കിയ സര്‍ക്കുലര്‍ ആയിരുന്നു അതെന്ന് എസ്.ബി.ഐ വിശദീകരിച്ചു. തിരുത്തിയ ഉത്തരവ് ഉടന്‍ പുറത്തിറക്കും. ഇതു സംബന്ധിച്ച നിര്‍ദേശം മുംബൈയിലെ ആസ്ഥാന ഓഫീസില്‍ നിന്നും പ്രദേശിക ഓഫീസുകളിലേക്ക് അയച്ചു. പുതുക്കിയ ഉത്തരവില്‍ എന്തൊക്കെ നിര്‍ദേശങ്ങളുണ്ടാകുമെന്ന് അത് പുറത്തുവന്നാല്‍ മാത്രമേ വ്യക്തതമാകൂ.

ജൂണ്‍ ഒന്നു മുതല്‍ ഓരോ എ.ടി.എം ഇടപാടിനും 25 രൂപ വീതം സര്‍വീസ് ചാര്‍ജ് ഈടാക്കിയും മുഷിഞ്ഞ നോട്ട് മാറാന്‍ സര്‍വീസ് ചാര്‍ജ് കൊണ്ടുവന്നും എസ്.ബി.ഐ ഇറക്കിയ സര്‍ക്കുലര്‍ വലിയ വിവാദമായിരുന്നു. ചെക്ക് ലീഫുകള്‍ക്ക് വരെ എസ്.ബി.ഐ പ്രത്യേകം ഫീസ് ഏര്‍പ്പെടുത്തിയിരുന്നു.

സര്‍ക്കുലറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ധനമന്ത്രി തോമസ് ഐസക് എസ്.ബി.ഐ നിലപാടിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.