ശ്രീജിത്തിന്റെ കസ്റ്റഡി മരണം; ആലുവ മുന്‍ റൂറല്‍ എസ്പി ജോര്‍ജിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

sreejith

ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ.വി ജോര്‍ജിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കേസില്‍ എസ്പിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും ആര്‍ടിഎഫ് പ്രവര്‍ത്തിച്ചത് ഡിജിപി യുടെ ഉത്തരവില്ലാതെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍ടിഎഫിന്റെ രൂപീകരണം തന്നെ നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പല കേസുകളിലും ആര്‍.ടി.എഫിന്റെ അനാവശ്യ ഇടപെടല്‍ ഉണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നേരത്തെ വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എ.വി ജോര്‍ജിനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ ജോര്‍ജിനെതിരെ കേസെടുക്കുന്ന കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനം ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് എ.വി ജോര്‍ജിനെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫ് ഉദ്യോഗസ്‌രായിരുന്നു. ഇതാണ് ഇപ്പോള്‍ എ.വി ജോര്‍ജിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് എ.വി ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്.