Thursday, March 28, 2024
HomeKeralaചെങ്ങന്നൂരില്‍ ഇനി ബിജെപിയുമായി സഹകരണമില്ല:തുഷാര്‍ വെള്ളാപ്പള്ളി

ചെങ്ങന്നൂരില്‍ ഇനി ബിജെപിയുമായി സഹകരണമില്ല:തുഷാര്‍ വെള്ളാപ്പള്ളി

ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് കൂടിയത് ബിഡിജെഎസ് കാരണമാണ്. എന്നാല്‍ നല്‍കിയ വാഗ്ദാനം പാലിക്കാന്‍ എന്‍ഡിഎ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനം കിട്ടാതെ ഇനി ബിജെപിയുമായി സഹകരണമില്ല. രാജ്യസഭാ സീറ്റ് ആവശ്യപെട്ടെന്നുള്ള കുപ്രചാരണത്തിന്റെ പുറകില്‍ ചില ബിജെപി നേതാക്കളുമുണ്ട്. വ്യാജ വാര്‍ത്ത സൃഷ്ടിച്ച്‌ തന്നേയും തന്റെ പാര്‍ട്ടിയെയും അപമാനിച്ചവര്‍ക്കെതിരെ രേഖാമൂലം നടപടിക്ക്‌ ആവശ്യപ്പെടും. ബിജെപിയെ കൂട്ടാതെ മറ്റ് കക്ഷികളുടെ യോഗം ചേരുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ ബിജെപിയുമായി സഹകരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments