കെഎസ്‌ആര്‍ടിസിയുടെ മുഖം മിനിക്കുവാൻ ടോമിന്‍ തച്ചങ്കരി

കെ. എസ്‌. ആർ. ടി. സി പ്രീപെയ്ഡ്

കെഎസ്‌ആര്‍ടിസിയുടെ മുഖം മിനിക്കുവാൻ പുതിയ പരിഷ്കാരങ്ങളുമായി ടോമിന്‍ തച്ചങ്കരി. അധികാരം കിട്ടിയ സമയം മുതൽ കർമ്മനിരതനായിരിക്കുയാണ് അദ്ദേഹം. പൊതുസ്ഥലംമാറ്റം നടപ്പിലാക്കി ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കുന്ന എംഡിക്കെതിരെ തൊഴിലാളി യൂണിയനുകളും രംഗത്തുണ്ട്. ഇതിനിടെ ദ്വീര്‍ഘദൂര സര്‍വീസുകളെ കൂടുതല്‍ ആകര്‍ഷകമാക്കാനുള്ള പദ്ധതികളും തച്ചങ്കരി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് റെഡ് ബസുമായി കോര്‍പ്പറേഷന്‍ കൈകോര്‍ത്തത്. ഇതോടെ കെഎസ്‌ആര്‍ടിസി ഓണ്‍ലൈനില്‍ നിന്നും മാത്രം ടിക്കറ്റെടുക്കുന്ന സംവിധാനം അവസാനിപ്പിച്ച്‌ സ്വകാര്യ യാത്രാ ബുക്കിങ് ഏജന്‍സികളെയും കെഎസ്‌ആര്‍ടിസി ആകര്‍ഷിച്ചു തുടങ്ങി. ഇപ്പോള്‍ ദ്വീര്‍ഘദൂര യാത്രക്കാരെ വലയ്ക്കുന്ന പ്രശ്‌നത്തിന് പരിഹാരമായി ഒരു മാര്‍ഗം കണ്ടെത്തിയിരിക്കയാണ് തച്ചങ്കരി. കെഎസ്‌ആര്‍ടിസിയെ നവീകരിക്കാന്‍ വേണ്ടി ‘മൈസൂര്‍ മോഡല്‍’ പരീക്ഷിക്കാന്‍ ഒരുങ്ങിയിരിക്കയാണ് അദ്ദേഹം. രാജ്യത്ത് ബസ് യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സൗകര്യം ഒരുക്കുന്നത് മൈസൂര്‍ കെഎസ്‌ആര്‍ടിസിയാണ്. അവിടെ നടപ്പിലാക്കിയ കാര്യങ്ങള്‍ മാതൃകാപരമാണ് താനും. ഈ മാതൃകയില്‍ കെഎസ്‌ആര്‍ടിസിയെയും മാറ്റാനാണ് തച്ചങ്കരിയുടെ പദ്ധതി. ദ്വീര്‍ഘദൂര സര്‍വീസുകളില്‍ നിന്നും യാത്രക്കാര്‍ അകന്നു നില്ക്കാന്‍ പലപ്പോഴു കാരണം ബസുകളെ ട്രാക്കു ചെയ്യാന്‍ കഴുന്നില്ല എന്നതാണ്. അതുകൊണ്ട് തന്നെ തീവണ്ടകളെ ആശ്രയിക്കുന്ന നല്ലൊരു ശതമാനമുണ്ട്. ഇതിന് പരിഹാരമായി കെഎസ്‌ആര്‍ടിസി ബസുകളെ ട്രാക്കു ചെയ്യാന്‍ വേണ്ടി യൂബര്‍ മാതൃകയില്‍ ജിപിഎസ് സംവിധാനം കൊണ്ടുവരനാണ് നീക്കം. ഇതിനുള്ള പദ്ധതികളും തയ്യാറായിട്ടുണ്ട്. ബസുകള്‍ എവിടൈ എത്തി എന്നറിയാനുള്ള മാര്‍ഗ്ഗമാകും ഈ സംവിധാനത്തിലുണ്ടാകുക. ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുമായി ബന്ധപ്പെടുത്തിയാണ് ഈ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരിക. യാത്രക്കാര്‍ക്ക് ബസ് എവിടെ എത്തി എന്നറിയാന്‍ ബസ് സ്റ്റാന്‍ഡുകളിള്‍ അറൈവല്‍ ടൈം കാണിക്കും വിധം ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇത് കൂടാതെ ട്രാവല്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്. ഇതിനുള്ള സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുത്തും. അതിനുള്ള ചര്‍ച്ചകളും ഇതോടൊപ്പം നടക്കുന്നുണ്ട്. കെഎസ്‌ആര്‍ടിസി നവീകരണത്തിനായി കേന്ദ്രസര്‍ക്കാറില്‍ നിന്നും ഫണ്ടുകള്‍ വകയിരുത്തിയിട്ടുണ്ട്. നവീകരണത്തിനായി 20 കോടി വകയിരുത്തിയതില്‍ തുക ഇനിയും ചെലവാക്കാന്‍ അധികാരികള്‍ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് ഈ ഫണ്ട് ഉപയോഗിക്കുന്ന വിധത്തിലേക്കായിരിക്കും പുതിയ പദ്ധതികള്‍. ബസ് എവിടെ എത്തി എന്നറിയുന്ന വിധത്തില്‍ കാര്യങ്ങള്‍ മാറിയാല്‍ പ്രൈവറ്റ് ബസുകളേക്കാള്‍ യാത്രക്കാര്‍ കെഎസ്‌ആര്‍ടിസിയെ ആശ്രയിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ കെഎസ്‌ആര്‍ടിസി നവീകരണ പദ്ധതിയുടെ ഭാഗമായി റെഡ്ബസുമായി കരാറിലായിരുന്നു. കെഎസ്‌ആര്‍ടിസി ബസ് ടിക്കറ്റുകള്‍ നിലവില്‍ ബുക്ക് ചെയ്തിരുന്ന അവസ്ഥ പരിഷ്‌ക്കരിച്ചു കൊണ്ടാണ് നഷ്ടത്തിലോടുന്ന ആനവണ്ടിയെ കരകയറ്റാന്‍ വേണ്ടി പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. മെയ് 21 മുതല്‍ കെഎസ്‌ആര്‍ടിസി ടിക്കറ്റുകള്‍ റെഡ് ബസില്‍ ലഭ്യമായി തുടങ്ങും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന കെഎസ്‌ആര്‍ടിസിയുടെ സേവനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്് വേണ്ടിയാണ് റെഡ്ബസുമായി കൈകോര്‍ക്കുന്നത്. ഇതിനോടകം 20 സംസ്ഥാനങ്ങലിലെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അണ്ടര്‍ടേക്കിങ്ങുകള്‍ റെഡ്ബസുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. റെഡ്ബസിന് പുറമേ കെഎസ്‌ആര്‍ടിസിയുടെ നിലവിലെ വെബ്സൈറ്റ് (www.ksrtconline.com) വഴിയും ബുക്കു ചെയ്യാനുള്ള അവസരം ലഭ്യമാകുന്നതാണ്. റെഡ്ബസുമായി കരാറില്‍ ഏര്‍പ്പെടുന്നത് വഴി ‘makemy trip’, ‘goibibo’ സൈറ്റുകള്‍ വഴിയും ഇനി കെഎസ്‌ആര്‍ടിസി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുവാന്‍ കഴിയുന്നതാണ്. യാത്രക്കാര്‍ക്ക് ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. റെഡ് ബസുമായി കരാറില്‍ ഏര്‍പ്പെടുമ്ബോള്‍ മുന്‍കൂറായി അവര്‍ക്ക് റീച്ചാര്‍ജ്ജ് വൗച്ചര്‍ നല്‍കുന്നത് വഴി കെഎസ്‌ആര്‍ടിസിക്ക് പണം സ്വരൂപിക്കാന്‍ സാധിക്കും. റെഡബസ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ യാത്രക്കാരന് 4.5 ശതമാനം സര്‍വീസ് ചാര്‍ജ്ജ് ഈടാക്കും. നിലവില്‍ കെഎസ്‌ആര്‍ടിസി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുമ്ബോള്‍ ഒരു ടിക്കറ്റിന് 20 രൂപ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്. എന്നാല്‍, ഇതില്‍ 5.50 രൂപ മാത്രമാണ് മറ്റു തുക വെബ്സൈറ്റ് ഡെവലപ്പ് ചെയ്ത കെല്‍ട്രോണിനാണ് ലഭിക്കുന്നത്. കെട്രോണ്‍ട്രോണില്‍ നിന്നും ഊരാളുങ്കല്‍ സൊസൈറ്റി ഉപകരാര്‍ എടുക്കുകയും റേഡിയന്റ് എന്ന കമ്ബനിയെ ഏല്‍പ്പിക്കുകുമാണ് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ് വ്യാപകമായതോടെ കെല്‍ട്രോണുമായുള്ള കരാര്‍ കോര്‍പ്പറേഷന് വലിയ നഷ്ടമാണ് ഉണ്ടായത്.