ഹെലികോപ്റ്ററിന്റെ തകരാറ് പരിഹരിക്കാന്‍ സഹായിക്കുന്ന രാഹുലിന്റെ ചിത്രം വൈറലായി

rahul helicopter repair

രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം മാത്രമല്ല, ഹെലികോപ്റ്ററിന് തകരാര്‍ സംഭവിച്ചാലും പരിഹാരം രാഹുലിന്റെ പക്കലുണ്ട്. തന്റെ ഹെലികോപ്റ്ററിന്റെ തകരാറ് പരിഹരിക്കാന്‍ സഹായിക്കുന്ന രാഹുലിന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗം. കഴിഞ്ഞദിവസം രാഹുല്‍ഗാന്ധി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.. ഹെലികോപ്റ്ററിന്റെ തകരാര്‍ പരിഹരിക്കുന്ന ചിത്രം രാഹുല്‍ ‌ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചു. ചിത്രം എത്തി നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തു .

ഹിമാചല്‍പ്രദേശിലെ വിവിധയിടങ്ങളില്‍ റാലിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ രാഹുല്‍ഗാന്ധിയുടെ ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍ കാരണം പണിമുടക്കുകയായിരുന്നു.

‘നല്ല ടീംവര്‍ക്ക് എന്നാല്‍ എല്ലാ കൈകളും ഹെലികോപ്റ്ററിന്റെ മേല്‍ത്തട്ടില്‍ എന്നാണ് അര്‍ഥം. ഹിമാചല്‍ പ്രദേശിലെ ഉനയില്‍ വച്ച്‌ ഞങ്ങളുടെ ഹെലികോപ്റ്ററിനു തകരാറുണ്ടായി. എല്ലാവരും ഒത്തൊരുമിച്ച്‌ ആ പ്രശ്നം പരിഹരിച്ചു. ഗുരുതരമായ ഒന്നായിരുന്നില്ല തകരാര്‍’- ചിത്രത്തോടൊപ്പം രാഹുല്‍ ഗാന്ധി കുറിച്ചു. മേയ് 19നാണ് ഹിമാചല്‍ പ്രദേശില്‍ വോട്ടെടുപ്പ്.രാഹുല്‍ ഗാന്ധി സാധാരണ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ഇടപെടുന്ന ഒരു രാഷ്ട്രീയ നേതാവാണ്. രാഹുല്‍ സാധാരണ ജനങ്ങളുമായി ഇടപഴകുന്ന വാര്‍ത്തകള്‍ പലപ്പോഴും പുറത്തു വന്നിട്ടുമുണ്ട്. ദന്തഗോപുരവാസികളായ ഇന്ത്യന്‍ നേതാക്കളുടെ പതിവു ശൈലിയില്‍ നിന്നും വേറിട്ട് സഞ്ചരിക്കുന്ന രാഹുല്‍ അതിനാല്‍ തന്നെ യുവാക്കളുടെ ഇടയില്‍ വലിയ ചലനങ്ങള്‍ ഇതിനോടകം സൃഷ്ടിച്ചു കഴിഞ്ഞു.