Tuesday, April 23, 2024
HomeNationalഹോണ്ടയുടെ പുതിയ ഇലക്‌ട്രിക്ക് കാർ പുറത്തിറക്കുന്നു

ഹോണ്ടയുടെ പുതിയ ഇലക്‌ട്രിക്ക് കാർ പുറത്തിറക്കുന്നു

ഹോണ്ടയുടെ പുതിയ ഇലക്‌ട്രിക്ക് കാർ (ഹോണ്ട e) പുറത്തിറക്കുന്നു. അര്‍ബ്ബന്‍ EV കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഹോണ്ട ഇ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് ഹോണ്ട e എത്തിക്കുന്ന കാര്യത്തില്‍ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ആദ്യ മാതൃകയോട് ഏകദേശം 95 ശതമാനത്തോളം സാമ്യം പുലര്‍ത്തുന്നതാണ് ഇപ്പോഴുള്ള പ്രൊഡക്ഷന്‍ രൂപം. 97 bhp കരുത്തും 300 Nm torque ഉം പരമാവധി പ്രവര്‍ത്തിപ്പിക്കുന്ന വൈദ്യുത മോട്ടോറായിരിക്കും കാറിലുണ്ടാവുകയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒറ്റ ചാര്‍ജ്ജില്‍ 201 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഹോണ്ട e -യ്ക്ക് ആവുമെന്ന് നിര്‍മ്മാതാക്കളായ ഹോണ്ട വാദിക്കുന്നു. 30 മിനുട്ടുകള്‍ക്കുള്ളില്‍ 80 ശതമാനം ചാര്‍ജ് കേറുന്ന ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനം കാറിനുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments