പത്തനംതിട്ട ജില്ലയില്‍ മേയ് 12 ബുധന്‍ രണ്ടാം ഡോസ് വാക്സിനേഷന്‍ നടക്കുന്ന കേന്ദ്രങ്ങള്‍

 ന്ന കേന്ദ്രങ്ങള്‍ 

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (മേയ് 12 ബുധന്‍) 21 കേന്ദ്രങ്ങളിലായി കോവിഡ് രണ്ടാം ഡോസ് വാക്സിനേഷന്‍ നടക്കും. രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക് മാത്രമാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്. കോവീഷീല്‍ഡ് വാക്സിന്‍ വിതരണത്തിനായി പതിമൂന്ന് കേന്ദ്രങ്ങളും കോവാക്സിന്‍ വിതരണത്തിനായി എട്ട് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും നൂറുപേര്‍ക്ക് വീതമാകും വാക്സിന്‍ നല്‍കുക.  മാര്‍ച്ച് 16 വരെ കോവീഷീല്‍ഡ് ആദ്യ ഡോസ് സ്വീകരിച്ചവരും ഏപ്രില്‍ 10വരെ കോവാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കുമാണ് രണ്ടാം ഡോസ് നല്‍കുക. അതത് മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരും ആശാപ്രവര്‍ത്തകരും ഫോണ്‍ മുഖേനയോ എസ്.എം.എസ് മുഖേനയോ വിവരം അറിയിച്ചവരാണ് രണ്ടാം ഡോസിനായി എത്തേണ്ടത്. ആദ്യ വാക്സിന്‍ സ്വീകരിച്ച് കാലാവധി കഴിഞ്ഞവര്‍ക്ക് മുന്‍ഗണന ലഭിക്കും.
കോവീഷീല്‍ഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ 
ചെന്നീര്‍ക്കര എഫ്.എച്ച്.സി, ഏനാദിമംഗലം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കുറ്റൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, ഇലന്തൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കുന്നന്താനം കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, പള്ളിക്കല്‍ എഫ്.എച്ച്.സി, ഓതറ എഫ്.എച്ച്.സി, പത്തനംതിട്ട അര്‍ബന്‍ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രം, പന്തളം എഫ്.എച്ച്.സി, പ്രമാടം പ്രൈമറി ഹെല്‍ത്ത് സെന്റര്‍, വെച്ചൂച്ചിറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, റാന്നി പഴവങ്ങാടി പ്രൈമറി ഹെല്‍ത്ത് സെന്റര്‍, സീതത്തോട് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് കോവീഷീല്‍ഡ് വാക്സിനേഷന്‍ നടക്കുന്നത്.