ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ 13 നാവികര്‍ കൊല്ലപ്പെട്ടു

attack

ഫിലിപ്പീന്‍സിലെ മറാവിയില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ 13 നാവികര്‍ കൊല്ലപ്പെട്ടു. ഐഎസുമായി ബന്ധമുള്ള ഭീകരരെ തുരത്തി മറാവിയുടെ തെക്കന്‍മേഖല തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇതോടെ ഭീകരവാദികളെ തുരത്താനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ട സുരക്ഷാസൈനികരുടെ എണ്ണം 58 ആയി. 20 ഫിലിപ്പീന്‍സുകാര്‍ യുദ്ധത്തിനിടെ മരിച്ചിട്ടുണ്ട്. ഐഎസ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മൌതെ ഭീകരവാദികള്‍ തിങ്കളാഴ്ചയോടെ ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്.