22 വയസുകാരന്റെ വയറ്റിൽ നിന്നും 13 കിലോ കുടൽ നീക്കം ചെയ്തു

surgeon

വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ വയറുകീറിയ ഡോക്ടർമാർ ഞെട്ടി. 22 വയസുകാരന്റെ വയറ്റിൽ നിന്നും നീക്കം ചെയ്തത് കുടലിന്റെ 30 ഇഞ്ച്. കിഴക്കൻ ചൈനയിലാണ് വിജയകരമായ ശസ്ത്രക്രിയ നടത്തിയത്. വർഷങ്ങളായി കുടൽ വളർന്നുകൊണ്ടിരിക്കുന്നതുകാരണം ക്രമാതീതമായി വയർ വീർത്ത അവസ്ഥയിലായിരുന്നു യുവാവ്. അസുഖത്തെതുടർന്ന് നിരവധി ആശുപത്രികൾ സന്ദർശിച്ച് പല മരുന്നുകൾ കഴിച്ചിരുന്നെങ്കിലും സുഖമായില്ല.

കടുത്ത വയറുവേദനയത്തുടർന്ന് ആശുപത്രിയിൽ എത്തിയതിനെ തുടർന്നാണ് വിദഗ്ധപരിശോധനയും തുടർന്ന് ശസ്ത്രക്രിയയും നടത്തിയത്. കുടല്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. തുടര്‍ന്ന് മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഇത് നീക്കം ചെയ്തത്. ഈ കുടലിന്റെ തൂക്കം 13 കിലോ വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവ് സുഖമായി ഇരിക്കുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.