നിയന്ത്രണം വിട്ട ബൈക്ക്​ ​ മീഡിയനിലേക്ക്​ ഇടിച്ചുകയറി;2 മരണം

accident

നിയന്ത്രണം വിട്ട ബൈക്ക്​ ​ മീഡിയനിലേക്ക്​ ഇടിച്ചുകയറി രണ്ട്​ പേർ മരിച്ചു. ഒരാള്‍ക്ക്​ പരിക്കേറ്റു. ഇടുക്കി നെടുങ്കണ്ടം കരുണാപുരം പടന്നമാക്കല്‍ വീട്ടില്‍ പ്രേമചന്ദ്ര​​​​​ന്റെ മകന്‍ ബിബിന്‍ (23), രാജാക്കാട്​ സ്വദേശി സുജേഷ്​ (25) എന്നിവരാണ്​ മരിച്ചത്​. ഇവരുടെ സുഹൃത്ത്​ രാജകുമാരി വരിക്കാക്കര വീട്ടില്‍ അഖിലിനെ (19) പരിക്കുകളോടെ എറണാകുളം മെഡിക്കല്‍ ട്രസ്​റ്റ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്​ച പുലര്‍ച്ചെ 1.50ന്​ വൈറ്റില യമഹ ഷോറൂമിന്​ മുന്നിലാണ്​ അപകടം. ഇവര്‍ മൂന്നുപേരും സഞ്ചരിച്ച ബൈക്ക്​ നിയന്ത്രണം വിട്ട്​ മീഡിയനില്‍ ഇടിച്ചുകയറി മറിയുകയായിരുന്നു. ബിബിനും സുജേഷും സംഭവസ്​ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.