ശബരിമല മേല്‍ശാന്തിയായി ബ്രാഹ്മണന്‍ മതിയെന്ന് ദേവസ്വം ബോര്‍ഡ്

sabarimala

ശബരിമല/മാളികപ്പുറം മേല്‍ശാന്തിയായി ബ്രാഹ്മണന്‍ മതിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല, മാളികപ്പുറം മേല്‍ശാന്തി തസ്തികകളിലേക്ക് മലയാള ബ്രാഹ്മണര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയെന്നതാണ് വിജ്ഞാപനം.ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഒരു നിയമനത്തിനും ജാതി പരിഗണന പാടില്ലെന്ന സുപ്രീംകോടതി ഉത്തരവും 2014 ലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവും നിലനില്‍ക്കെയാണ് ദേവസ്വം ബോര്‍ഡ് പഴയ രീതി തന്നെ പിന്തുടരുന്നത്.

2002ലാണ് ദേവസ്വം നി​യമനങ്ങളി​ല്‍ ജാതി​പരി​ഗണന പാടി​ല്ലെന്ന് പറവൂര്‍ രാകേഷ് തന്ത്രി​യുടെ കേസി​ല്‍ സുപ്രീംകോടതി​ വി​ധി​യുണ്ടായത്. തുടര്‍ന്ന് തി​രുവി​താംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരി​മല ഒഴി​കെ മറ്റ് ക്ഷേത്രങ്ങളി​ല്‍ ജാതി​ വ്യവസ്ഥ ഒഴി​വാക്കി​. ദേവസ്വം റി​ക്രൂട്ട്മെന്റ് ബോര്‍ഡ് രൂപീകരി​ച്ചശേഷം ജാതി​പരി​ഗണനയി​ല്ലാതെയാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡുകളി​​ലെ നി​യമനങ്ങളെല്ലാം.

ശബരി​മലയി​ലും മാളി​കപ്പുറത്തും മേല്‍ശാന്തി​ നി​യമനം ഒരു വര്‍ഷത്തേക്കാണ്. സ്ഥി​രനി​യമനമല്ലാത്തതി​നാല്‍ ഇത് ദേവസ്വം റി​ക്രൂട്ട്മെന്റ് ബോര്‍ഡി​ന്റെ പരി​ധി​യി​ല്‍ വരി​ല്ല. ആ പഴുത് മുതലെടുത്താണ് ബോര്‍ഡ് പഴയ നിലപാട് തുടരുന്നത്.