പാ​ക് സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ല്‍ പ​രി​ക്കേ​റ്റ ഇ​ന്ത്യ​ന്‍ സൈ​നി​ക​ന്‍ മ​രി​ച്ചു

ജ​മ്മു​കാ​ഷ്മീ​ര്‍ അ​തി​ര്‍​ത്തി​യി​ല്‍ പാ​ക് സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പി​ല്‍ പ​രി​ക്കേ​റ്റ ഇ​ന്ത്യ​ന്‍ സൈ​നി​ക​ന്‍ മ​രി​ച്ചു. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ലാ​ന്‍​സ് നാ​യി​ക് മു​ഹ​മ്മ​ദ് ജാ​വേ​ദ് ആ​ണ് മ​രി​ച്ച​ത്. പൂ​ഞ്ച് സെ​ക്ട​റി​ല്‍ തി​ങ്ക​ളാ​ഴ്ച​യാ​ണ് പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച​ത്.