Thursday, March 28, 2024
HomeKeralaശബരിമല യുവതീപ്രവേശന വിഷയം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ബാധിച്ചുവെന്ന് വിലയിരുത്തൽ

ശബരിമല യുവതീപ്രവേശന വിഷയം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ബാധിച്ചുവെന്ന് വിലയിരുത്തൽ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പരാജയ കാരണം ശബരിമല യുവതീപ്രവേശന വിഷയമെന്ന് എല്‍ഡിഎഫിന്‍റെ വിലയിരുത്തല്‍. വിശ്വാസികള്‍ക്കുണ്ടായ വിഷമം പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്നും എൽഡിഎഫ്.സർക്കാരിന്‍റെ പ്രവർത്തനം വിലയിരുത്താൻ പ്രത്യേക യോഗം ചേരാനും എൽഡിഎഫ് തീരുമാനിച്ചു.

ബിജെപിക്ക് ബദലായി കോൺഗ്രസെന്ന ധാരണ അംഗീകരിക്കപ്പെട്ടത് എല്‍ഡിഎഫിന് തിരിച്ചടിയായെന്നും എൽഡിഎഫ് കൺവീനർ‌ എ. വിജയരാഘവന്‍ പറഞ്ഞു. യുഡിഎഫ് , ബിജെപി പ്രചരണത്തെ മറികടക്കാന്‍ എല്‍ഡിഎഫിന് ആയില്ല. സർക്കാരിന്‍റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ വോട്ടായി മാറിയില്ലെന്നും വിജയരാഘവന്‍.

ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിശ്വാസികൾക്ക് തെറ്റിദ്ധാരണ ഉണ്ടായി, ഇത് മാറ്റാൻ നടപടിയുണ്ടാവുമെന്നും എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി.

സ്ത്രീകൾ ശബരിമല കയറിയത് വിശ്വാസികളെ വേദനിപ്പിച്ചുവെന്നായിരുന്നു എൽജെഡിയുടെ വിശദീകരണം. വനിതാ മതിലിന് പിറ്റേന്ന് തന്നെ നവോഥാനം തകർന്നെന്നും എൽജെഡി യോഗത്തിൽ വിമർശനമുയർ‌ത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments