നടൻ ദിലീപ് റിമാൻറിൽ കഴിയുന്ന ആലുവ സബ് ജയിലിലെ സെല്ലിൽ ദിലീപിന് യാതൊരു വിധമായ വി ഐ പി പരിഗണനയുമില്ല. ദിലീപ് ഉൾപ്പെടെ ആറുപേർ ഇടുങ്ങിയ സെല്ലിൽ ഉണ്ട് . 14 സെല്ലുകളുള്ള എൽ ആകൃതിയിലുള്ള ഒരു ബ്ലോക്കാണ് ആലുവ സബ്ജയിൽ. സാധാ തടവുകാരനായി പ്രത്യേകമായ ഒരു പരിഗണനകളുമില്ലാതെയാണ് മറ്റ് തടവുകാർക്കൊപ്പം ദിലീപ് കിടക്കുന്നത്. രാവിലെ പൊലീസ് ജയിലിൽ എത്തിച്ചതു സമയം മുതൽ നടൻ സെല്ലിലാണ്. ജയിലിൽ മറ്റ് തടവുകാർക്ക് നൽകിയതുപോലെയുള്ള പ്രഭാത ഭക്ഷണം നൽകി. പല തരം കേസുകളിൽ പെട്ട് റിമാൻഡിലുള്ള പ്രതികളാണ് മറ്റ് അഞ്ചുപേർ. സഹോദരന്‍ അനൂപിനെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞാണ് ദിലീപ് ജയിലിലേക്ക് പോയത്. നടിയെ ആക്രമിച്ച കേസിൽ നാലുപേർ കൂടി ഇതേ ജയിലിൽ ഉണ്ട്. ഇവരെയെല്ലാം പല സെല്ലുകളിലായാണ് പാർപ്പിച്ചിട്ടുള്ളത്. ദിലീപിനായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംകുമാറാണ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരായത്. അദ്ദേഹം ദിലീപിനായി ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കൃത്രിമ തെളിവുകളാണ് ദിലീപിനെതിരെ ഹാജരാക്കിയതെന്ന് രാംകുമാര്‍ പറഞ്ഞു.
ആലുവ സബ് ജയിലിലെ സെല്ലിൽ ദിലീപിന് യാതൊരുവിധമായ വി ഐ പി പരിഗണനയുമില്ല
RELATED ARTICLES