മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മഞ്ജു വാരിയര്‍ കോടതിയില്‍ അപേക്ഷ നല്‍കും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായതോടെ മഞ്ജു-ദിലീപ് ബന്ധത്തില്‍ പിറന്ന മകളായ മീനാക്ഷിയുടെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഏവര്‍ക്കും ആശങ്കയുണ്ടായിരുന്നു. മീനാക്ഷിയുടെ സംരക്ഷണം വലിയ ചോദ്യമായി നിലനില്‍ക്കുന്നതിടെയാണ് നിര്‍ണായക നീക്കവുമായി മഞ്ജു വാര്യര്‍ വീണ്ടും രംഗത്തെത്തിയത്. മകള്‍ മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിക്കും. അച്ഛന്‍ ജയിലാലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു നീക്കമെന്നും പറയുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവം കേരളീയ സമൂഹത്തില്‍ മഞ്ജു നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. അക്രമത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് മഞ്ജു ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു.
മഞ്ജു വാരിയര്‍ കോടതിയിലേക്ക് ; ദിലീപ് ബന്ധത്തില്‍ പിറന്ന മകളെ വിട്ടു കിട്ടാൻ
RELATED ARTICLES