വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന് ഹൈക്കോടതി

orthodox church rape case

ലൈംഗീക പീഡന കേസിൽ പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരെ ഹൈക്കോടതിയുടെ കഠിന വിമര്‍ശനം. യുവതിയുടെ വിശ്വാസത്തെ ചൂഷണം ചെയ്തു വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന് ഹൈക്കോടതി പറഞ്ഞു. വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതിയുടെ രൂക്ഷമായ വിമർശനം നടത്തിയത്. വൈദിക പദവിയുടെ മറവിൽ അവര്‍ യുവതിയെ തങ്ങളുടെ ഇഷ്ടങ്ങൾക്കു കീഴ്‌പ്പെടുത്തിയെന്നും കോടതി പറഞ്ഞു. മജിസ്‌ട്രേറ്റിന്റെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും മുന്നില്‍ യുവതി നല്‍കിയ മൊഴിയിലെ കാര്യങ്ങള്‍ തള്ളിക്കളയാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. മൂന്ന് വൈദികരുടെ മുന്‍കൂര്‍ ജാമ്യപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. കേസില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് മൂന്നു വൈദികരുടെയും ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയത്. വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ദല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് കോടതി തള്ളിയത്. എന്നാല്‍ ഫാ.ജോണ്‍സന്‍ വി മാത്യുവിന്റെ മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ആയില്ല. ഇത് കോടതി പിന്നീട് പരിഗണിക്കും. വൈദികരെ സംരക്ഷിക്കില്ലെന്ന് സഭയും വ്യക്തമാക്കി.