ബൈക്ക് യാത്രക്കാരന്‍ ട്രാഫിക് പൊലീസുകാരന്റെ കരണത്തടിച്ചു(video)

0
10


മുംബൈയില്‍ ബൈക്ക് യാത്രക്കാരന്‍ ട്രാഫിക് പൊലീസുകാരന്റെ കരണത്തടിച്ചു. ട്രാഫിക് സിഗ്‌നല്‍ ലംഘിച്ച യാത്രികനെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും കരണത്തടിക്കുകയുമായിരുന്നു. തിങ്കളാഴ്ച്ചയാണ് സംഭവം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലും വന്‍ തോതില്‍ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുകയാണ്. തര്‍ക്കത്തിനിടയില്‍ രണ്ട് തവണയാണ് പൊലീസുകാരന്റെ മുഖത്ത് അടിക്കുന്നത്. നാട്ടുകാര്‍ ഇടപെട്ട് ഇയാളെ പിന്നീട് പൊലീസിലേല്‍പ്പിക്കുകയായിരുന്നു
മുംബൈയിലെ വാസായ് എന്ന പ്രദേശത്ത് കുടുംബത്തോടൊപ്പം യാത്രചെയ്യവെ സിഗ്‌‌നല്‍ തെറ്റിച്ചതിന് പൊലീസ് ഇയാളെ തടയുകയായിരുന്നു.