Friday, March 29, 2024
HomeInternationalമറിയം ഗെയിം; കളിക്കാരന്റെ മാനസിക നില പൂര്‍ണ്ണമായും തെറ്റിക്കും

മറിയം ഗെയിം; കളിക്കാരന്റെ മാനസിക നില പൂര്‍ണ്ണമായും തെറ്റിക്കും

വിവാദ കൊലയാളി ഗെയിം ബ്ലൂവെയിലിന് സമാനമായി മറ്റൊരു ഗെയിം കൂടി. മറിയം ഗെയിം എന്ന് അറിയപ്പെടുന്ന ഗെയിമാണ് പുതിയ തലവേദന തീര്‍ത്തു കൊണ്ട് വ്യാപകമായി പരന്ന് പിടിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലാണ് ഇത് എറ്റവും വേഗത്തില്‍ പടര്‍ന്ന് പിടിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ഈ ഗെയിമിനെതിരെ കടുത്ത ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ഷാര്‍ജയില്‍ പൊലീസ് ‘മറിയം ഗെയിം’ കളിക്കുന്നതിനെതിരെ താമസക്കാര്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ട്. പൂര്‍ണ്ണമായും ആഭിചാര ക്രിയകളില്‍ അധിഷ്ഠിതമായാണ് ഗെയിം രൂപ കല്‍പ്പന ചെയ്തിരിക്കുന്നത്. ഒരു കുട്ടിയ്ക്ക് തന്റെ വീട്ടിലേക്കുള്ള വഴി മറന്നു പോവുകയും കളിക്കുന്നയാള്‍ കുട്ടിയെ വീട്ടിലെത്തിക്കാനുള്ള വഴി കണ്ടെത്തി കൊടുക്കുന്നതിലൂടെയാണ് ഗെയിം മുന്നോട്ട് പോവുന്നത്. ഒരു ഘട്ടം കഴിഞ്ഞ് രണ്ടാമത്തെ ഘട്ടം എത്തുമ്പോഴേക്കും ഗെയിം കളിക്കാരന്റെ വീടിന്റെ അഡ്രസ്സും ഫെയ്‌സ് ബുക്ക് ഐഡിയും ചോദിച്ച് മനസ്സിലാക്കും. അപ്പോഴേക്കും ഗെയിമിന് പൂര്‍ണ്ണമായും അടിമപ്പെടുന്ന വ്യക്തി കളിയില്‍ നിന്ന് പുറത്ത കടക്കാനാവാത്ത വിധം തന്നെ സംബന്ധിക്കുന്ന എല്ലാ സ്വകാര്യ വിവരങ്ങളും നല്‍കാന്‍ നിര്‍ബന്ധിതനാകും. ഇക്കൂട്ടതില്‍ ബാങ്ക് അക്കൗണ്ട് ഐഡിയും പാസ്സവേഡും ഉള്‍പ്പെടും. പതിയെ പതിയെ കളിക്കാരന്റെ മാനസിക നില പൂര്‍ണ്ണമായും തെറ്റിച്ച് കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ അകപ്പെടുത്താന്‍ ഗെയിം ഡവലപ്പ്മാര്‍ക്ക് സാധിക്കുന്നതായി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments