നിസ്സാര കാര്യത്തിന് യുവതിയും സെക്യൂരിറ്റിയും പൊരിഞ്ഞ തല്ല് (video)


സാധനങ്ങള്‍ വാങ്ങാന്‍ വന്ന യുവതിയും സെക്യൂരിറ്റിയും തമ്മില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് മുന്നില്‍ വെച്ച് പൊരിഞ്ഞ തല്ല്. ബ്രസീലിലെ സാവോ പോളോയിലാണ് നിസ്സാര കാര്യത്തിന് യുവതിയും സുരക്ഷ ജീവനക്കാരനും തമ്മില്‍ തല്ല് നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു ഭക്ഷണ സാധനം വാങ്ങിച്ച യുവതി അത് അവിടെ വെച്ച് തന്നെ കഴിച്ചു. ബാക്കി വന്ന ഭക്ഷണപ്പൊതി മാര്‍ക്കറ്റിന് പുറത്തെ ചവറ്റുകൊട്ടയില്‍ ഇടുന്നതിനിടെയാണ് സെക്യൂരിറ്റി യുവതിയോട് ബില്‍ കാണിക്കാന്‍ ആവശ്യപ്പെട്ടത്. പണം അടച്ച് ബില്‍ വാങ്ങിയിരുന്നെങ്കിലും സെക്യൂരിറ്റിയുടെ ചോദ്യം യുവതിക്ക് അത്ര രസിച്ചില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. തര്‍ക്കം രൂക്ഷമായ ഘട്ടത്തില്‍ മറ്റുള്ളവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി സെക്യൂരിറ്റിയുടെ മുഖത്ത് തുപ്പി. ഇതോടെ കാര്യങ്ങള്‍ കൈവിട്ടു. സെക്യൂരിറ്റി യുവതിയുടെ മുഖത്ത് നോക്കി ഒരു ഉശിരന്‍ ഇടി കൊടുത്തു. പിന്നെ തമ്മില്‍ പരസ്പരം പൊരിഞ്ഞ തല്ലായി. അവസാനം സഹികെട്ട് ചുറ്റുമുള്ളവര്‍ ഇരുവരേയും പിടിച്ച് മാറ്റുകയായിരുന്നു.