Sunday, September 15, 2024
HomeNationalഎഴുത്തുകാരന്‍ കാഞ്ച ഐലയ്യയുടെ ജീവന്‍ അപായപ്പെടുത്തുമെന്നുമാണ് അജ്ഞാതര്‍

എഴുത്തുകാരന്‍ കാഞ്ച ഐലയ്യയുടെ ജീവന്‍ അപായപ്പെടുത്തുമെന്നുമാണ് അജ്ഞാതര്‍

എഴുത്തുകാരന്‍ കാഞ്ച ഐലയ്യയുടെ ജീവന്‍ അപായപ്പെടുത്തുമെന്നുമാണ് അജ്ഞാതര്‍. വിവാദ പുസ്തകത്തിന്റെ പേരിലാണ് ഐലയ്യക്കെതിരെ ഭീഷണി ഉയര്‍ന്നത്. ഞായറാഴ്ച അജ്ഞാതര്‍ ഫോണിലൂടെ ഭീഷണി മുഴക്കുകയായിരുന്നു. സംഭവത്തില്‍ ഐലയ്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തന്റെ നാക്ക് അരിയുമെന്നും ജീവന്‍ അപായപ്പെടുത്തുമെന്നുമാണ് അജ്ഞാതര്‍ ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയതെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു. ഹൈദരാബാദ് ഓസ്‌മാനിയ സര്‍വ്വകലാശാല പൊലീസ്‌ സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്‌.

തന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാല്‍ ആര്യ വൈശ്യ സംഘമായിരിക്കും അതിന് ഉത്തരവാദിയെന്നും തനിക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നും ഐലയ്യ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. സാമാജിക സ്മഗളുരു കോളത്തൊള്ളു( വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മ‌ഗ്‌ളേഴ്‌സ്) എന്ന തന്റെ പുസ്തകമാണ് ഭീഷണിക്ക് കാരണമായിരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

പുസ്‌തകം പിന്‍വലിക്കണമെന്ന് നേരത്തെ ഭീഷണി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് ഫോണ്‍ ഭീഷണികള്‍ തുടങ്ങുകയായിരുന്നു. പുസ്‌തകം പിന്‍വലിക്കണമെന്നും പുസ്‌തകത്തിലെ പല പരാമര്‍ശങ്ങളും ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നതാണെന്നും പറഞ്ഞ് വൈശ്യ അസോസിയേഷന്‍ പുസ്തകത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments