പത്തനംതിട്ടയിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ചെങ്ങറ സ്വദേശി അഭിലാഷ്, മല്ലശേരി സ്വദേശി സേതു എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ഇലന്തൂരിനു സമീപം ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന രണ്ടു യാത്രക്കാർക്കും രണ്ടു ബസ് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇലന്തൂർ ഇരിക്കോലിൽ കൗസ്തുഭത്തിൽ വൈശാഖ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. അമിത വേഗതയില്‍ എത്തിയ ബസ് കാറില്‍ വന്നിടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കുമ്പഴ മഹീന്ദ്ര ഷോറൂമിലെ ജീവനക്കാരാണ് മരിച്ച സേതുവും അഭിലാഷും.