പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ പ്രത്യേക സേനാവിഭാഗങ്ങളുമായി അഗ്നിരക്ഷാസേന.

fire at kochi

പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ പ്രത്യേക സേനാവിഭാഗങ്ങളുമായി അഗ്നിരക്ഷാസേന. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാല്‍ പ്രതിരോധിക്കാനായി അഗ്നിരക്ഷാസേനയും തയ്യാറാകുന്നു. സംസ്ഥാനത്ത് പ്രളയം കൊണ്ടുണ്ടായ കനത്ത നാശനഷ്ടത്തെ തുടര്‍ന്നാണ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി പ്രത്യേക വിഭാഗം രൂപീകരിക്കാന്‍ തീരുമാനിച്ചത്. പ്രളയം, ഭൂമികുലുക്കം, ഉരുള്‍പൊട്ടല്‍, വെള്ളപൊക്കം, കെട്ടിടം തകര്‍ന്നു വീഴല്‍ തുടങ്ങിയ സാഹചര്യങ്ങളെ പ്രതിരോധിക്കാനാണ് പുതിയ സേനാവിഭാഗത്തെ രൂപീകരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നൂറ് അംഗ കരുതല്‍ സേനയെ ആയിരിക്കും സേനാവിഭാഗത്തില്‍ നിയമിക്കുക. ഇവര്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തും കമാന്‍ഡോ ഓപ്പറേഷന് പരിശീലനം നല്‍കും.ഇതോടൊപ്പം, സേനയെ ആധുനികവല്‍ക്കരിക്കുന്നതിനുള്ള റിപ്പോര്‍ട്ട് അഗ്നിരക്ഷാസേന മേധാവി എ.ഹേമചന്ദ്രന്‍ ഐപിഎസ് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.അതിനായി 62.72 കോടി രൂപയുടെ ഉപകരഅടിയന്തരണങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.ഫയര്‍ഫോഴ്സ് ടെക്നിക്കല്‍ ഡയറക്ടര്റിനാണ് സേനാ രൂപീകരണത്തിന്റെ താത്കാലിക ചുമതല. ആദ്യഘട്ടത്തില്‍ നൂറുപേര്‍ക്കാണ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിലേക്ക് പരിശീലനം നല്‍കുന്നതെങ്കിലും ഘട്ടംഘട്ടമായി സേനയുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. ഭാവിയില്‍ എല്ലാ ജില്ലകളിലും പ്രത്യേക പരിശീലനം നേടിയ സേനാംഗങ്ങളെ ആധുനിക ഉപകരണങ്ങളോടൊപ്പം വിന്യസിക്കും. ഇവര്‍ക്ക് സഞ്ചരിക്കാനായി പ്രത്യേകം വാഹനങ്ങളും ഏര്‍പ്പെടുത്തുമെന്നും ഫയര്‍ഫോഴ്സ് ടെക്നിക്കല്‍ ഡയറക്ടര്‍ ആര്‍.പ്രസാദ് പറഞ്ഞു.