സോളര്‍ അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കൾക്കെതിരെ കേസെടുക്കാൻ സർക്കാർ തീരുമാനിച്ചു. അതേസമയം സോളര്‍ കേസിൽ വൈകിയെങ്കിലും നീതി കിട്ടിയെന്ന് സരിത എസ്. നായര്‍ പ്രസ്താവന നടത്തി.
19–07–2013 ലെ സരിതാ നായരുടെ കത്തിൽ പറയുന്ന വ്യക്തികൾക്കെതിരെ കേസെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലൈംഗിക സംതൃപ്തിയും കൈക്കൂലിയായി കണക്കാക്കിയാണ് കേസ്. ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍, ജോസ് കെ. മാണി, മുന്‍ കേന്ദ്രമന്ത്രി പളനിമാണിക്യം, എഡിജിപി: കെ.പത്മകുമാര്‍, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രമഹ്ണ്യം തുടങ്ങിയവരുടെ പേരുകളാണ് കത്തിലുള്ളത്.
കമ്മിഷൻ മുമ്പാകെ ഹാജരാക്കിയ മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ സരിതാ നായർക്കെതിരെ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാൽ പ്രത്യേക അന്വേഷണ സംഘം ഇക്കാര്യത്തിൽ അന്വേഷണം നടത്തിയതായി കാണുന്നില്ല. ഈ സാഹചര്യത്തിൽ സരിത കത്തിൽ പരാമർശിച്ചിരിക്കുന്നവർക്കെതിരെ ലൈംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ബലാത്സംഗത്തിനും ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം നടത്താം.
മുന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് കേസും ക്രിമിനല്‍ കേസും എടുക്കാന്‍ മന്ത്രിസഭാ തീരുമാനം. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ആര്യാടന്‍ മുഹമ്മദിനും എതിരെയും സമാനമായ കേസെടുക്കും. ഉമ്മന്‍ചാണ്ടിയുടെ ഓഫീസിലെ പ്രധാനികള്‍ക്കും കേസ് ഒതുക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെയും കേസെടുക്കാനും വകുപ്പുതല അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
കേസ് ഒതുക്കി തീര്‍ക്കുന്നതിനും ഉമ്മന്‍ചാണ്ടിയെ രക്ഷിക്കുന്നതിനും വഴിവിട്ട നീക്കങ്ങള്‍ നടത്തിയതിനാണ് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പ്രതിയാക്കുന്നത്. ടീം സോളാറിന് ഉപഭോക്താക്കളെ പറ്റിക്കാന്‍ സഹായമാകുന്ന നിലപാടെടുത്തതിനാണ് ഊര്‍ജമന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദിനെതിരെ കേസെടുക്കുന്നത്.
ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്നും രക്ഷിക്കാനായി സരിതയെ സ്വധീനിക്കാന്‍ ശ്രമിച്ച മുന്‍ എംഎല്‍എമാരായ തമ്പാന്നൂര്‍ രവി, ബെന്നി ബെഹ്നാന്‍ എന്നിവര്‍ക്കെതിരെയും കേസെടുക്കും. ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്നും രക്ഷപെടുത്താന്‍ ഇടപെട്ട പോലിസ് ഓഫീസര്‍മാരായ കെ പത്മകുമാര്‍ ഐ പി എസ് , ഡി വൈ എസ് പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ പ്രത്യേക സംഘം അന്വേഷിക്കും .
സരിതാനായരെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ അന്നത്തെ അന്വേഷണ സംഘം അന്വേഷണം നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. പോലീസ് അസോ സെക്രട്ടറി ജി ആര്‍ അജിത്തിനെതിരെ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വകുപ്പുതല നടപടിയെടുക്കാനും ക്രിമനല്‍ കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
സെപ്തംബര്‍ 26 നാണ് കമ്മീഷന്‍ ആധ്യക്ഷന്‍ റിട്ടയേഡ് ജസ്റ്റിസ് ജി ശിവരാജന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്‍മേല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, അഡ്വക്കേറ്റ് ജനറല്‍ എന്നിവരോട് നിയമോപദേശം തേടുകയായിരുന്നു. നിയമോപദേശത്തില്‍ ലഭിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടിരിക്കുന്നത്.കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും സര്‍ക്കാര്‍ അംഗീകരിച്ചു