Friday, March 29, 2024
Homeപ്രാദേശികംകോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം...

കോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം…

കോന്നിയില്‍ തിരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും വാഹന പ്രചരണം ആരംഭിച്ചതിന് പിന്നാലെ മുന്‍ നില നേതാക്കള്‍ കൂടി മണ്ഡലത്തില്‍ പ്രചരണത്തിനായി എത്തുകയാണ്

കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘടത്തിലേക്ക് കടന്നിരിക്കുന്നതിനിടെയാണ് ഇരുമുന്നണികളുടെയും പ്രമുഖ നേതാക്കള്‍ ആണ് മണ്ഡലത്തിലേക്ക് എത്തുന്നത്. മന്ത്രിമാരായ മേഴ്സി കുട്ടിയമ്മ, സിനിമാ താരവും എം എല്‍എയുമായ എം. മുകേഷ്, ഇ എസ് ബിജിമോള്‍ എന്നിവര്‍ ഇന്നലെ മണ്ഡലത്തില്‍ പ്രചരണത്തിനെത്തി .

ഇന്ന് CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ,വനം മന്ത്രി കെ.രാജു എന്നീവര്‍ ഇന്ന് മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. LDF സ്ഥാനാര്‍ത്ഥി KU ജനീഷ് കുമാര്‍ ഇന്നലെ കലഞ്ഞൂര്‍ പഞ്ചായത്തിലാണ് പര്യടനം നടത്തിയത്.

ഇന്ന് അരുവാപുലം പഞ്ചായത്തിലാണ് ‘LDF സ്ഥാനാര്‍ത്ഥി പര്യടനം നടത്തുക. നാട്ടുകാരന്‍ കൂടിയായ ജനീഷിന് വലിയ സ്വീകാര്യതയാണ് പര്യടനത്തില്‍ ലഭിക്കുന്നത്.

UDF സ്ഥാനാര്‍ത്ഥി പി.മോഹന്‍രാജ് ഇന്നലെ കോന്നി പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. UDF സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച്‌ മുന്‍ KPCC പ്രസിഡന്റ് എം എം ഹസന്‍ വിവിധ യോഗങ്ങളില്‍ സംസാരിച്ചു .

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉച്ചക്ക് ശേഷം ഇന്ന് വിവിധ കുടുംബയോഗങ്ങളില്‍ സംസാരിക്കും. കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി BDJS നേതാവ് തുഷാര്‍ വെള്ളാപള്ളി ഇന്നലെ വിവിധ പഞ്ചായത്തുകളില്‍ പര്യടനം നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments