Friday, October 11, 2024
HomeCrimeക്ഷേത്രകമ്മിറ്റി ഓഫീസിനുള്ളില്‍ ലൈംഗിക പീഡനം; പ്രതി പിടിയിൽ

ക്ഷേത്രകമ്മിറ്റി ഓഫീസിനുള്ളില്‍ ലൈംഗിക പീഡനം; പ്രതി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്ഷേത്രകമ്മിറ്റി ഓഫീസിനുള്ളില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ക്ഷേത്ര ജീവനക്കാരന്‍ അറസ്റ്റില്‍.രാജനെ കോടതിയില്‍ ഹാജരാക്കി പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് ചുമത്തി റിമാന്‍ഡ്‌ ചെയ്തു.നാവായിക്കുളം പനത്തുവിളയില്‍ രാജനാണ് (50) പിടിയിലായത്.ഇയാള്‍ക്ക് നാവായിക്കുളം പറകുന്ന് കുണ്ടുമണ്‍കാവ് ക്ഷേത്രത്തിലെ രസീത് എഴുത്തായിരുന്നു ജോലി.

സെപ്തംബറില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ 15കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിയെ ക്ഷേത്രകമ്മിറ്റി ഓഫീസിനുള്ളില്‍ വച്ച്‌ പലതവണ രാജന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. കൂടാതെ അശ്ലീല ചിത്രങ്ങള്‍ അടക്കം ചെയ്ത സ്മാര്‍ട്ട് ഫോണും നല്‍കി.

പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ സ്കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് കല്ലന്പലം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments