20 വര്‍ഷംവരെ പ്രവര്‍ത്തിക്കാൻ കഴിയുന്ന മൈക്രോചിപ്പ് മനുഷ്യശരീരത്തില്‍ഘടിപ്പിക്കാൻ ഒരുങ്ങുന്നു

hacker

മനുഷ്യശരീരത്തില്‍ മൈക്രോചിപ്പ് ഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് എത്തിസലാത്ത് . ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ജൈറ്റക്‌സ് സാങ്കേതിക മേളയിലാണ് എത്തിസലാത്ത് ഈ പുതിയ ആശയം സന്ദര്‍ശകര്‍ക്കായി പരിചയപ്പെടുത്തിയത്.

ചിപ്പിലൂടെ ഒരാളുടെ മെഡിക്കല്‍ വിവരങ്ങള്‍, രഹസ്യകോഡുകള്‍ മുതലായ വിവരങ്ങള്‍ സൂക്ഷിക്കാന്‍ കഴിയും .

പത്തുമുതല്‍ 20 വര്‍ഷംവരെ ചിപ്പിന് മനുഷ്യശരീരത്തിലിരുന്ന് പ്രവര്‍ത്തിക്കും. ഒരാളുടെ ചൂണ്ടുവിരലിനും തള്ളവിരലിനുമിടയില്‍ തൊലിക്കടിയില്‍ അരിമണിയുടെ മാത്രം വലിപ്പമുള്ള ചിപ്പ് ഘടിപ്പിക്കാവുന്നതാണ് .

സ്വീഡിഷ് കമ്ബനിയായ ബയോഹാക്‌സ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെയാണ് എത്തിസലാത്ത് പദ്ധതി നടപ്പാക്കാന്‍ പോകുന്നത് .

പുതിയ സാങ്കേതികവിദ്യയെക്കുറിച്ച്‌ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ജൈറ്റക്സ് വേദിയില്‍വെച്ച്‌ കമ്ബനി പരിചയപ്പെടുത്തി. ആരോഗ്യ മന്ത്രാലയം, ധനമന്ത്രാലയം എന്നിവയുള്‍പ്പെടെ നിരവധി മന്ത്രാലയങ്ങള്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ താത്പര്യം പ്രകടിപ്പിക്കുകയും കമ്ബനിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു.