Thursday, April 25, 2024
HomeCrimeസയനൈഡ് കൈമാറ്റം പൊന്നാമറ്റം വീട്ടില്‍; ഒരു കുപ്പി ഉപയോഗിച്ചു, 1 ഒഴുക്കിക്കളഞ്ഞു

സയനൈഡ് കൈമാറ്റം പൊന്നാമറ്റം വീട്ടില്‍; ഒരു കുപ്പി ഉപയോഗിച്ചു, 1 ഒഴുക്കിക്കളഞ്ഞു

കൂടത്തായി കൊലപാതക കേസിലെ പ്രതികളെ പൊന്നാമറ്റം തറവാട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. നാല് മണിക്കൂറിലേറെ നീണ്ടു നിന്ന തെളിവെടുപ്പായിരുന്നു പൊന്നാമറ്റം തറവാട്ടില്‍ നടന്നത്. രണ്ടുതവണയായി രണ്ടു കുപ്പികളിൽ സയനൈഡ് നൽകി.

ഒരു കുപ്പി ഉപയോഗിച്ചു, ഒരു കുപ്പി ഒഴുക്കി കളഞ്ഞെന്ന് ജോളി പറഞ്ഞതായി റിപ്പോർട്ട്. അതേസമയം തെളിവെടുപ്പിനെത്തിച്ച ജോളിക്കുനേരെ ആക്രോശവുമായി വന്‍ജനക്കൂട്ടം പൊന്നാമറ്റം വീടിന്റെ വഴികളിലും അയല്‍പക്കത്തും തടിച്ചുകൂടി.

2002ല്‍ അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി ഉപയോഗിച്ചാണെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഈ കീടനാശിനിയുടെ കുപ്പിയാണോ അതോ പൊട്ടാസ്യം സയനൈഡിന്റെ കുപ്പി ആണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

പൊന്നമറ്റത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മഞ്ചാടിയില്‍ മാത്യുവിന്റെ വീട്ടില്‍ പത്ത് മിനിട്ട് പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ പ്രതികളായ ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലേക്കാണ് കൊണ്ടുപോകുന്നതെന്നാണ് വിവരം.

ഇതിനിടെ സിലിയുടെ മരണം നടന്ന ദന്താശുപത്രിയിലും പ്രതികളെ കൊണ്ടുപോകുമെന്നും വിവരമുണ്ട്. ആറ് ദിവസം മാത്രമാണ് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ പരമാവധി വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments