കടിച്ച പാമ്പിനെ കുപ്പിയിലാക്കി കോന്നിലെ പ്രിൻസിപ്പൽ ആശുപത്രിയിൽ പോയി

snake bottle

തന്നെ കടിച്ച പാമ്പിനെ കുപ്പിയിലാക്കിതിന് ശേഷം കോളജ് പ്രിൻസിപ്പൽ ആശുപത്രിയിലേക്ക് പാഞ്ഞു. എസ്എഎസ് എസ്എൻഡിപി യോഗം കോളജ് പ്രിൻസിപ്പൽ കൊല്ലം സ്വദേശി ഡോ. ബിജു പുഷ്പനാണ് പാമ്പുകടിയേറ്റത്. ഇന്നലെ രാവിലെ കോളജിലെത്തി ലൈബ്രറിയിൽ പുസ്തകം തിരയുന്നതിനിടെ ഷെൽഫിലിരുന്ന പാമ്പ് കയ്യിൽ കടിക്കുകയായിരുന്നു. ഉടൻതന്നെ പാമ്പിനെ പിടികൂടി കുപ്പിയിലാക്കുകയും അടൂർ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

തുടർന്ന് പാമ്പിന്റെ ചിത്രം എടുത്ത് വനംവകുപ്പ് അധികൃതർക്കും വാവ സുരേഷിനും അയച്ചുകൊടുത്തു. വിഷമില്ലാത്ത കാട്ടുപാമ്പാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആശ്വാസമായത്. പ്രഥമശുശ്രൂഷ നൽകുകയും നിരീക്ഷണത്തിൽ കിടത്തുകയും ചെയ്തു. കെട്ടിടത്തിന്റെ പരിസരത്തെ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കിയപ്പോൾ പാമ്പ് ഇഴഞ്ഞ് ഷെൽഫിൽ കയറിയതാണെന്നാണ് കരുതുന്നത്.