Saturday, April 20, 2024
HomeKeralaആ​ര്‍​എ​സ്‌എ​സ് നേ​താ​വ് വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി​ക്കു പോ​ലീ​സ് മൈ​ക്ക് ന​ല്‍​കി​യ ഐ​ജിക്കു പണി കിട്ടി

ആ​ര്‍​എ​സ്‌എ​സ് നേ​താ​വ് വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി​ക്കു പോ​ലീ​സ് മൈ​ക്ക് ന​ല്‍​കി​യ ഐ​ജിക്കു പണി കിട്ടി

ശ​ബ​രി​മ​ല​യി​ല്‍ ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ത്തി​ന് ആ​ര്‍​എ​സ്‌എ​സ് നേ​താ​വ് വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി​ക്കു പോ​ലീ​സ് മൈ​ക്ക് ന​ല്‍​കി​യ തൃ​ശൂ​ര്‍ റേ​ഞ്ച് ഐ​ജി എം.​ആ​ര്‍ അ​ജി​ത് കു​മാ​റി​നു മ​ണ്ഡ​ല- മ​ക​ര​വി​ള​ക്കു കാ​ല​ത്തെ ആ​ദ്യ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ല്‍ സു​ര​ക്ഷാ ചു​മ​ത​ല​യി​ല്ല. പോ​ലീ​സ് വി​ന്യാ​സം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ മ​ണ്ഡ​ല കാ​ലം തു​ട​ങ്ങു​ന്ന ന​വം​ബ​ര്‍ 16 മു​ത​ല്‍ 30 വ​രെ നി​ല​യ്ക്ക​ല്‍ പ​ന്പ​യു​ടെ ചു​മ​ത​ല എ​റ​ണാ​കു​ളം റേ​ഞ്ച് ഐ​ജി​ക്കും സ​ന്നി​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ഐ​ജി​ക്കു​മാ​ണ്. ന​വം​ബ​ര്‍ 30 മു​ത​ല്‍ ഡി​സം​ബ​ര്‍ 15 വ​രെ നി​ല​യ്ക്ക​ല്‍, പ​ന്പ​യു​ടെ ചു​മ​ത​ല ഇ​ന്‍റ​ലി​ജ​ന്‍​സ് ഐ​ജി​ക്കും സ​ന്നി​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല ക​ണ്ണൂ​ര്‍ റേ​ഞ്ച് ഐ​ജി​ക്കു​മാ​ണ്. ഡി​സം​ബ​ര്‍ 15 മു​ത​ല്‍ 30 വ​രെ​യു​ള്ള മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ തൃ​ശൂ​ര്‍ റേ​ഞ്ച് ഐ​ജി എം.​ആ​ര്‍. അ​ജി​ത്കു​മാ​റി​നു സ​ന്നി​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല ന​ല്‍​കി​യി​ട്ടു​ണ്ട്. ഡി​സം​ബ​ര്‍ 30 വ​രെ ജ​നു​വ​രി 15 വ​രെ ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ്. ശ്രീ​ജി​ത്ത് സ​ന്നി​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യി​ലെ​ത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments