Saturday, April 20, 2024
HomeInternationalഅമേരിക്കയിലെ മാൻഹാട്ടിൽ സ്ഫോടനം(video)

അമേരിക്കയിലെ മാൻഹാട്ടിൽ സ്ഫോടനം(video)

അമേരിക്കയിലെ പ്രധാന നഗരങ്ങളിലൊന്നായ മാൻഹാട്ടനിലെ ബസ് ടെർമിനലിൽ സ്ഫോടനം. സ്ഫോടനത്തിൽ ഇതുവരെയായും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം സ്ഥലത്ത് വൻ സുരക്ഷാ സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ചാവേറാക്രമണമാണെന്ന് ന്യൂയോർക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ബോംബും, സ്ഫോടക വസ്തുക്കളുമായി ഒരാളെ പൊലീസ് പിടികൂടിയതായാണ് വിവരം. അതേസമയം ഒരാൾക്ക് പരിക്കേറ്റതായും അയാളെ ആശുപത്രിയിലേക്ക് മാറ്റിയതായും ആണ് റിപ്പോർട്ട്. ആക്രമണം നടത്തിയയാൾക്കാണ് പരിക്കേറ്റതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രൂക്ക്‌ലിനിൽ നിന്നുള്ള മുസ്ലിം നാമധാരിയായ യുവാവിനെയാണ് പൊലീസ് സംശയിക്കുന്നത്. ഇദ്ദേഹത്തിന്റെ വീട്ടിലേക്ക് പൊലീസ് സംഘം തിരച്ചിലിനായി പുറപ്പെട്ടെന്നാണ് അവസാനമായി കിട്ടിയ വിവരം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments