കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഒരാണ്ടത്തെ കാത്തിരിപ്പിനു വിരാമമിട്ട് കൊട്ടകകളിലെ വെള്ളിത്തിരയില്‍ ലോക സിനിമാ കാഴ്ചകളുടെ വൈവിദ്ധ്യം നിറഞ്ഞതോടെ അനന്തപുരി ചലച്ചിത്രപുരിയായി. ഇനി സിനിമയില്‍ ജീവിക്കുന്ന ആറു ദിവസങ്ങള്‍. ആഡംബരങ്ങളും പൊലിമകളുമില്ലാതെയായിരുന്നു 23-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലസ്ഥാനത്ത് തുടക്കമായത്. പ്രളയം കവര്‍ന്നെടുത്ത നാടിന്റെ വേദനയോട് ചേര്‍ന്നു നിന്ന് പുനര്‍നിര്‍മ്മാണം എന്ന ഓര്മ്മപ്പെടുത്തലുമായുള്ള സിഗ്നേച്ചര്‍ ഫിലിമോടെ രാവിലെ 9ന് കൈരളി തിയേറ്ററില്‍ മേളയുടെ ആദ്യപ്രദര്‍ശനത്തിന് സ്ക്രീനില്‍ നിറങ്ങള്‍ തെളിഞ്ഞു. മനോബലത്തിന്റെയും ഒരുമയുടെയും പിന്‍ബലത്തില്‍ മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിനുള്ള ആദരവാണ് മേളയുടെ സിഗ്നേച്ചര്‍ ഫിലിം. പരസ്പരം കൈകള്‍ കോര്‍ത്ത് മഹാപ്രളയത്തെ അതിജീവിച്ച അതേ ഒരുമയോടെ ഇനി പുനര്‍നിര്‍മ്മാണത്തിനായി കൈ കോര്‍ക്കാം എന്ന് ഓര്‍മ്മപ്പെടുത്തിയ ചിത്രത്തെ നിറഞ്ഞ കരഘോഷത്തോടെയാണ് ഡെലിഗേറ്റുകള്‍ ഏറ്റെടുത്തത്.
അനന്തപുരി ചലച്ചിത്രപുരിയായി
RELATED ARTICLES