സീനു കുമാരിയെന്ന ഫറൂഖാബാദ് സ്വദേശിയായ പെൺകുട്ടിയുടെ കണ്ടുപിടുത്തതിന് കയ്യടിക്കുകയാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ. ബലാത്സംഗം തടയാൻ വേണ്ടി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കിയ അടിവസ്ത്രം വികസിപ്പിച്ചാണ് സീനു കുമാരി വാർത്തകളിലെ മിന്നും താരമായത്. ഫറൂഖാബാദിലെ ദരിദ്ര കുടുംബത്തിൽ നിന്നുളള സീനു കുമാരിയുടെ കണ്ടുപിടുത്തം ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു.’റേപ്പ് പ്രൂഫ്’ എന്നറിയപ്പെടുന്ന ഈ അടിവസ്ത്രത്തിൽ ഒരു ലോക്ക്, ജിപിഎസ്, വിഡിയോ ക്യാമറ തുടങ്ങിയവയാണ് പ്രധാന ഘടകങ്ങൾ. പാസ്‍വേഡ് ഉപയോഗിക്കാതെ അടിവസ്ത്രത്തിലെ ലോക്ക് തുറക്കാൻ കഴിയില്ല. അടിവസ്ത്രത്തിലുളള ജിപിഎസ് സംവിധാനം പൊലീസിനും ബന്ധപ്പെട്ടവർക്കും സ്ഥലത്തെ കുറിച്ചുളള വിവരങ്ങൾ കൈമാറും. ബുള്ളറ്റ് പ്രൂഫ്, കട്ട് പ്രൂഫ് മെറ്റീരിയൽ കൊണ്ടാണ് അടിവസ്ത്രം നിർമ്മിച്ചിരിക്കുന്നത്.കത്തികൊണ്ടോ മറ്റ് മൂർച്ചയുളള ആയുധങ്ങൾ കൊണ്ടോ മുറിച്ചെടുക്കാൻ സാധിക്കില്ലെന്ന് സീന കുമാരി അവകാശപ്പെടുന്നു. വിഡിയോ ഫീച്ചർ വഴി ആക്രമിയുടെ മുഖം ഡിവൈസിൽ ഓട്ടോമാറ്റിക് ആയി റെക്കോർഡ് ചെയ്യപ്പെടും. ഇന്ത്യൻ മാർക്കറ്റിൽ 4300 രൂപയാണ് ഈ അടിവസ്ത്രത്തിന്റെ വില. പൊതു മാർക്കറ്റിൽ ഉൽപ്പന്നം എത്തിക്കാനാണ് സീനു കുമാരിയുടെ പദ്ധതി.
ബലാത്സംഗം തടയാൻ ‘റേപ്പ് പ്രൂഫ്’ അടിവസ്ത്രം;വില 4300 രൂപ
RELATED ARTICLES