മലയാളിയായ മേജർ ജമ്മു കാശ്മീരിൽ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു

Major sashidharan nair

മലയാളിയായ മേജർ ജമ്മു കാശ്മീരിൽ സ്‌ഫോടനത്തിൽ ദാരുണമായി കൊല്ലപ്പെട്ടു.മേജര്‍ ശശിധരന്‍ വി.നായരാണ് കൊല്ലപ്പെട്ട മലയാളി സൈനിക ഓഫിസർ. ജമ്മു കശ്മീരിലെ നൗഷേറ സെക്റ്ററിൽ നിയന്ത്രണരേഖയ്ക്കു സമീപമാണ് സംഭവം. തീവ്രവാദികൾ സ്ഥാപിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മലയാളി മേജറും ഒപ്പമുണ്ടായിരുന്ന സൈനികനുമാണ് വീരമൃത്യു വരിച്ചത്. മേജര്‍ ശശിധരന്‍ വി.നായർ 2/11 ഗൂര്‍ഖാ റൈഫിള്‍സില്‍ മേജറായി സേവനമനുഷ്ഠിക്കുകയായിരുന്നു. നിയന്ത്രണരേഖയ്ക്കു സമീപമുളള പാതയിലായിരുന്നു സ്‌ഫോടനമെന്ന് സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ആദ്യ ബോംബ് സ്‌ഫോടനത്തിൽ അപകടത്തിൽ പെട്ട സൈനികനെ രക്ഷിക്കുന്നതിനിടയിൽ ഉണ്ടായ രണ്ടാമത്തെ സ്‌ഫോടനത്തിൽ ആണ് മലയാളിയായ മേജർ കൊല്ലപ്പെട്ടത് എന്നാണു ലഭിക്കുന്ന വിവരം.സ്‌ഫോടനത്തിൽ മൂന്നു സൈനികർക്കും പരിക്ക് പറ്റിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ അടുത്തിടെയായി വർദ്ദിച്ചു വരികയാണ് എന്നാണു സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക്കിസ്ഥാൻ പട്ടാളത്തിന്റെ ബോർഡർ ആക്ഷൻ ടീം അംഗങ്ങള്‍ ആണ് ഇത്തരത്തില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നു കയറി ആക്രമണങ്ങള്‍ നടത്തുന്നത്.