ഇലക്‌ട്രിക് വാഹനങ്ങളെ റോഡ് ടാക്‌സില്‍ നിന്ന് ഒഴിവാക്കുമെന്നു റിപ്പോർട്ട്

volvo electric car

ഇലക്‌ട്രിക് വാഹനങ്ങളെ റോഡ് ടാക്‌സില്‍ നിന്ന് ഒഴിവാക്കുമെന്നു റിപ്പോർട്ട് . ഇല്ക്‌ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയില്‍ ഫോസില്‍ ഇന്ധനത്തെ ആശ്രയിച്ച്‌ ഓടുന്ന വാഹനങ്ങളെ നിരത്തില്‍ നിന്ന് കുറയ്ക്കുന്നതിനും വേണ്ടിയാണ് പുതിയ നിര്‍ദേശമെന്ന് നീതി അയോഗ് അറിയിച്ചു.നിലവില്‍ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിരക്കാണ് റോഡ് ടാക്‌സായി ഈടാക്കുന്നത്. ഇലക്‌ട്രിക് വാഹനങ്ങളുടെ വില മറ്റു വാഹനങ്ങള്‍ക്ക് തുല്യമായി മാറ്റുന്നതിന്റെ ഭാഗമായാണ് നീതി അയോഗ് നടപടി. ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുളള സംവിധാനം സ്ഥാപിക്കാന്‍ പൊതുമേഖല എണ്ണവിതരണ കമ്ബനികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്ബുകള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ധാരണ.