Thursday, April 25, 2024
HomeCrimeപിക്‌നിക്കല്ല പീഡനമാണ്; 2 കാമുകന്മാർ അറസ്റ്റിൽ

പിക്‌നിക്കല്ല പീഡനമാണ്; 2 കാമുകന്മാർ അറസ്റ്റിൽ

പിക്‌നിക്കല്ല പീഡനമാണ് പീഡനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിക്‌നിക്കെന്ന വ്യാജേന ക്ഷണിച്ച്‌ വരുത്തിയ ശേഷം പീഡിപ്പിച്ചു. റാഞ്ചിയിലാണ് സംഭവം. പീഡിപ്പിച്ച കാമുൻമാരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. പതിമൂന്നും പതിനാറും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് കാമുകന്മാര്‍ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. റാഞ്ചിയിലെ ജഗദ്‌നാഥ്പൂരിലാണ് സംഭവം. ബദല്‍, മനീഷ് എന്നീ യുവാക്കള്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാം തീയതി മുതലാണ് ജഗദ്‌നാഥ്പൂരില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഒരാഴ്ചക്ക് ശേഷം പെണ്‍കുട്ടികള്‍ വീടുകളില്‍ തിരികെയെത്തി. ബലാത്സംഗത്തിനിരയായ വിവരം വീടുകളില്‍ അറിയിക്കുകയും തുടര്‍ന്ന്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പതിനാറുകാരിയുടെ കാമുകന്‍ ബദലാണ് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വിളിച്ചു വരുത്തിയത്. എന്നാല്‍ പെണ്‍കുട്ടി പതിമൂന്നുകാരിയെ കൂടെ കൂട്ടുകയായിരുന്നു. തുടര്‍ന്ന് ബദല്‍ തന്റെ സുഹൃത്തായ മനീഷിനെയും സ്ഥലത്തേക്ക് വിളിച്ച്‌ വരുത്തുകയും പെണ്‍കുട്ടികളെ പലതവണ ബലാത്സംഗം ചെയ്യുകയുമായിരുന്നു. അടിമകളെപ്പോലെ ഏഴ് ദിവസം ഒരു വീട്ടില്‍ പാര്‍പ്പിച്ച ശേഷമാണ് കാമുകന്മാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments