സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി

ram nath kovind

സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അനുമതി. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവ‌ര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള ബില്ലിലാണ് രാഷ്ട്രപതി ഒപ്പുവച്ചത്. ഇതോടെ സാമ്പത്തിക സംവരണം ഇനി രാജ്യത്ത് നിയമമാകും. സാമ്പത്തിക സംവരണം സംബന്ധിച്ച ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. ഏഴിനെതിരെ 165 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്രസര്‍വീസിലും സ്വകാര്യ സ്ഥാപനങ്ങളിലുള്‍പ്പെടെ വിദ്യാഭ്യാസത്തിലും പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥചെയ്യുന്നതാണ് ഭരണഘടനാ ഭേദഗതി ബില്‍.