മോദിക്കെതിരെ മത്സരിക്കുമെന്ന് സ്വാമി അഗ്നിവേശ്

swami

ഈ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുമെന്ന് സ്വാമി അഗ്നിവേശ്. മോഡി വാരണാസിയില്‍ മത്സരിക്കുകയാണെങ്കില്‍ സ്ഥാനാര്‍ഥിയായി താനും മത്സരരംഗത്തുണ്ടാകും. അഖിലേഷ് യാദവും മായാവതിയും പിന്തുണയറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മത്സരത്തില്‍ മോഡിയെ പരാജയപ്പെടുത്തും. കാരണം ജനങ്ങള്‍ അദ്ദേഹത്തെ അത്രയും വെറുത്തു കഴിഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇന്ത്യയില്‍ ആദിവാസികളുടെയും തൊഴിലാളികളുടെയും ജീവിതം മെച്ചപ്പെടേണ്ടതുണ്ട്. ഒരു ദിവസം 65 രൂപമാത്രം വരുമാനമുള്ള അടിമകളെ പോലെ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ ഇവിടെയുണ്ട്. നീതിക്കു വേണ്ടി പൊരുതുകയാണ് തന്റെ ലക്ഷ്യം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ ‘അയാം നോട്ട് എ ഹിന്ദു’ എന്ന സെഷനില്‍ പ്രസംഗിക്കുന്നതിനിടെയാണ് സ്വാമി അഗ്നിവേശ് പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കിയത്.