ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ കൺവൻഷനു മാരാമൺ മണൽപ്പുറത്തു തുടക്കമായി. 122 മത് കൺവൻഷനാണു പമ്പ മണൽപ്പുറത്തു തുടക്കമായത്. ഒരു ലക്ഷം പേർക്ക് ഇരിക്കാവുന്ന പന്തലിൽ നിറഞ്ഞു കവിഞ്ഞ വിശ്വസികളെ സാക്ഷിയാക്കി മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലിത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത പ്രാരംഭ പ്രാർത്ഥന നടത്തി. മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ട് ഡോ. യൂയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. പത്തൊൻപതാം തീയതി അവസാനിക്കുന്ന കൺവൻഷനിൽ തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും രാവിലെ പത്തരയ്ക്കും ഉച്ചതിരിഞ്ഞു 2 : 30 നും വൈകുന്നേരം 6 : 30 നും പൊതുയോഗങ്ങൾ ഉണ്ടാകും. കൂടാതെ ബൈബിൾ ക്‌ളാസ്സുകൾ , കുടുംബ വേദി , യുവ വേദി, യോഗങ്ങൾ തുടങ്ങിയവയും കൺവൻഷനിൽ നടക്കും.
122 മത് മാരാമൺ കൺവൻഷനു പമ്പ മണൽപ്പുറത്തു തുടക്കമായി
RELATED ARTICLES