ഡല്‍ഹിയിലെ ഹോട്ടലിൽ വന്‍ തീപ്പിടിത്തം; 2 മലയാളികൾ ഉൾപ്പടെ 20 പേർ മരിച്ചു

fire in delhi hotel

ഡല്‍ഹിയിലെ കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ മരണം 20 ആയി. മരിച്ചവരുടെ കൂട്ടത്തില്‍ ഒരു മലയാളിയും ഉണ്ട്‌. ചോറ്റാനിക്കര സ്വദേശി ജയശ്രീയാണ് മരിച്ചത്. ഹോട്ടലിലുണ്ടായ തീ പിടുത്തത്തില്‍ മരിച്ചത്‌ എറണാകുളം സ്വദേശികളായ അമ്മയും മക്കളും. ചേരാനല്ലൂര്‍ സ്വദേശിയായ നളിനിയമ്മ(85). മകന്‍ വിദ്യാസാഗര്‍(50) മകള്‍ ചോറ്റാനിക്കര എരുവേലി പഴങ്ങനാട്ട് വീട്ടില്‍ ജയശ്രീ കണ്ണന്‍ ( 53) എന്നിവരാണ്‌ മരിച്ചത്‌. തിപിടുത്തത്തില്‍ ആകെ 20 പേര്‍ മരിച്ചു. ജയശ്രീയുടെ മരണമാണ്‌ ആദ്യം സ്‌ഥിരീകരിച്ചത്‌. തീപിടുത്തത്തില്‍ 66 പേര്‍ക്ക് പൊള്ളലേറ്റു. കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍ പുലര്‍ച്ചെ നാലരയോടെയാണ് തീപ്പിടിത്തമുണ്ടായത്. ആലുവ ചേരാനെല്ലൂര്‍, ചോറ്റാനിക്കര സ്വദേശികളായ പതിമൂന്നംഗ മലയാളി കുടുംബം ഈ ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു.സംഘത്തിലെ മറ്റു 10 പേരും സുരക്ഷിതരാണ്. ഗാസിയാബാദില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് മലയാളികള്‍. വിവഹചടങ്ങുകള്‍ കഴിഞ്ഞ്‌ ഹോട്ടലില്‍ വിശ്രമിക്കുകയായിരുന്നു സംഘം. ഇന്ന്‌ രാവിലെ ഹരിദ്വാറില്‍ പോകാന്‍ ഇരിക്കയായിരുന്നു. ഷോര്‍ട്ട്‌സര്‍ക്ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാവിലെ ഏഴുമണിവരെ തീയും ഒപ്പം കനത്തും പുകയും ഉയര്‍ന്നു. നാല്‍പതിലധികം മുറികള്‍ കത്തിയമര്‍ന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുപ്പതോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.