മോദി തന്നെ 2019-ൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ; കട്ട സപ്പോർട്ടുമായി അമിത് ഷാ

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയാണെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മോദിയ്ക്ക് പാറപോലെ ഉറച്ച പിന്തുണയുണ്ടെന്നും അമിത് ഷാ പറഞ്ഞു.സംസ്ഥാന തലത്തിലുള്ള നേതാക്കന്മാരെ ഉള്‍പ്പെടുത്തി രൂപം കൊടുത്ത മഹാസഖ്യം ബി.ജെ.പിയുടെ മുന്നോട്ടു പോക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. പശ്ചിമബംഗാളിലും ഒഡീഷയിലും പാര്‍ട്ടി ശക്തമായ സാന്നിധ്യമാകും. എന്തു തന്നെ സംഭവിച്ചാലും ഉത്തര്‍പ്രദേശില്‍ സീറ്റ് നിലയില്‍ കുറവ് വരില്ലെന്നും അമിത് ഷാ പറഞ്ഞു.