ആന്റോ അന്റണിയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. മൂന്നാം തവണയും പുറം നാട്ടുകാരനായ ആന്റോ അന്റണിയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കരുതെന്നും പകരം പത്തനംതിട്ട ജില്ലക്കാരനായ ആളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ജില്ലയില്‍ നിന്നും അനുയോജ്യരായ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിക്കാന്‍ ഡിസിസി യോഗത്തില്‍ തീരുമാനമായി. രണ്ടും അതിലേറെ തവണ മത്സരിച്ച് ജയിച്ചവര്‍ക്ക് പകരം പുതിയ മുഖങ്ങളെ പട്ടികയില്‍ അവതരിപ്പിച്ചാണ് ഡിസിസി ലിസ്റ്റ്. പണിയെടുക്കാന്‍ ചിലരും ജയിക്കാന്‍ മറ്റു ചിലരും എന്ന പതിവ് ഇനി അനുവദിക്കാനാവില്ലയെന്ന നിലപാടിലാണ് ഡിസിസി. ജില്ലയ്ക്ക് അകത്ത് തന്നെയുളള യോഗ്യരായ മുന്ന് പേരുടെ പട്ടികയാണ് ഡിസിസി സമര്‍പ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയില്‍നിന്നുള്ള നേതാക്കന്‍മാരെ തിരഞ്ഞെടുപ്പുകളില്‍ അവഗണിക്കണിക്കുന്നുവെന്ന ആക്ഷേപം ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്.
ആന്റോ അന്റണിയെ പത്തനംതിട്ടയില്‍ മത്സരിപ്പിക്കുന്നതിനെതിരെ നീക്കം
RELATED ARTICLES