ബിജെപി വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചു: മായാവതി

mayavathi

മെഷീനുകളില്‍ ബിജെപിയുടെ ചിഹ്നം മാത്രമാണ് ഉണ്ടായിരുന്നത്

തിരഞ്ഞെടുപ്പ് ഫലത്തില്‍ അട്ടിമറി നടന്നതായി ബിഎസ്പി നേതാവ് മായാവതി. ബിജെപി വോട്ടിങ് മെഷീനില്‍ കൃത്രിമം കാണിച്ചുവെന്ന് മായാവതി ആരോപിച്ചു. ചില വോട്ടിങ് മെഷീനുകളില്‍ ബിജെപിയുടെ ചിഹ്നം മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും മായാവതി ആവശ്യപ്പെട്ടു.
മായാവതിയുടെ ബിഎസ്പിക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ നേരിട്ടത്. പുറത്തുവന്ന ഫലസൂചനയനുസരിച്ച് 17 സീറ്റില്‍ മാത്രമാണ് ബിഎസ്പി ലീഡ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് മായാവതി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.