ബംഗ്ലാദേശിൽ നിന്ന് പോയ യുസ്-ബംഗ്ല വിമാനം കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്ന് 50 പേർ മരിച്ചു. നാല് വിമാന ജീവനക്കാർ ഉൾപ്പെടെ 67 യാത്രക്കാരുമായി ധാക്കയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ വിമാനമാണ് റൺവേക്ക് സമീപം തകർന്നത്.റൺവേയിൽ നിന്നും തെന്നിമാറി വിമാനം ലാൻറ് ചെയ്തതിനെ തുടർന്ന് തീപിടിച്ചു തകരുകയായിരുന്നു. തൊട്ടടുത്ത ഫുട്ബോൾ മൈതാനത്താണ് വിമാനം നിന്നത്. അതിനിടെ, അപകടത്തിന്‍റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.17 യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് ശേഷം രണ്ടരക്ക് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനമാണ് തകർന്നത്. അപകടത്തെത്തുടര്‍ന്ന് ത്രിഭുവന്‍ വിമാനത്താവളം അടച്ചിട്ടു. 2012 സെപ്റ്റംബറിൽ കാഠ്മണ്ഡു എയർപോർട്ടിലുണ്ടായ അപകടത്തിൽ 19 പേർ മരിച്ചിരുന്നു.
യുസ്-ബംഗ്ല വിമാനം തകർന്ന് 50 പേർ വെന്തു മരിച്ചു
RELATED ARTICLES