തേനി കാട്ടുതീ ദുരന്തത്തില്‍ മരിച്ച എട്ട് പേരുടെ മൃതദേഹം മെഡിക്കല്‍ കോളജിൽ

theni forest fire

തമിഴ്നാട്ടിലെ തേനി കാട്ടുതീ ദുരന്തത്തില്‍ മരിച്ച എട്ട് പേരുടെ മൃതദേഹം തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. രണ്ട് ഹെലികോപ്റ്ററുകളിലായാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചയോടെ കോയമ്പത്തൂര്‍ സ്വദേശി വിപിന്റെ (30) മൃതദേഹമാണ് ആദ്യം എത്തിച്ചത്. ബാക്കി ഏഴ് മൃതദേഹങ്ങള്‍ രാവിലെ പതിനൊന്നരയോടെ ആശുപത്രി പരിസരത്ത് താല്‍ക്കാലികമായി തയ്യാറാക്കിയ താല്‍ക്കാലിക ഹെലിപ്പാടില്‍ എത്തിക്കുകയായിരുന്നു. ഇപ്പോള്‍ എത്തിച്ച മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞാണ് മൃതദേഹം എത്തിച്ചത്. ആശുപത്രി പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിങ്കളാഴ്ച പുലച്ചയോടെ പരിക്കേറ്റ എട്ട് പേരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇതില്‍ ഏഴ് പേരുടെ നില ഗുരുതമായതിനാല്‍ ഇവരെ വിദഗ്ധ ചികിത്സക്കായി മധുരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോള്‍ ഇലയ്ക എന്ന യുവതി മാത്രമാണ് തേനി മെഡിക്കല്‍ കോളേജ് ആശുപതിയിലുള്ളത്. ഇനിയും ആളുകള്‍ കൊരങ്ങിണിയിലെ വന മേഖലയില്‍ കുടുങ്ങിക്കിടന്നുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായുള്ള പരിശോധന ശക്തമാക്കി. ഇതിനിടെ തമിഴ്‌നാട് സൗത്ത് സോണ്‍ ഐജി ശൈലേഷ് കുമാര്‍ യാദവ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു. ഇവിടെ നിന്നും സംഭവ സ്ഥലത്തേയ്ക്ക് തിരിച്ചു.