സൗദി അറേബ്യയ്ക്കു നേരെ യമൻ മിസൈലാക്രമണം നടത്തി

saudhi

സൗദി അറേബ്യയെ ലക്ഷ്യമിട്ട് യെമൻ മിസൈലാക്രമണം നടത്തി. ഹൂതികള്‍ തൊടുത്ത മൂന്ന് ബാലിസ്റ്റിക്ക് മിസൈലുകള്‍ സംയുക്ത സേന തകര്‍ത്തു. റിയാദ്, നജ്‌റാന്‍, ജീസാന്‍ എന്നീ നഗരങ്ങളെ ലക്ഷ്യമാക്കി തൊടുത്ത മിസൈലുകള്‍ വളരെ ദൂരത്തു വെച്ചു തന്നെ തകര്‍ത്തതായി കേണല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു.എന്നാല്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലകളില്‍ പതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ആര്‍ക്കും പരുക്കേറ്റിട്ടില്ലായെന്നാണ് വിവരം.