Thursday, April 25, 2024
HomeKeralaവി ടി ബലറാം എം എല്‍ എ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാകുമെന്നു റിപ്പോർട്ട്

വി ടി ബലറാം എം എല്‍ എ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാകുമെന്നു റിപ്പോർട്ട്

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി ടി ബലറാം എം എല്‍ എയ്ക്ക് സാധ്യത. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ ഡല്‍ഹിയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടക്കുന്ന അഭിമുഖത്തിലും സംവാദത്തിലും ബലറാം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 20 പേര്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് മുന്‍ കെ എസ് യു അധ്യക്ഷന്മാരായ ഹൈബി ഈഡന്‍, റോജി എം ജോണ്‍ എന്നിവരും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാഫി പറമ്പിലും അഭിമുഖത്തില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, നിലവില്‍ അഭിമുഖത്തിനും സംവാദത്തിനും ക്ഷണിക്കപ്പെട്ട യൂത്ത് നേതാക്കളുടെ ബയോഡാറ്റകളിലും പ്രൊഫൈലിലും എ ഐ സി സി മാനദണ്ഡങ്ങള്‍ പ്രകാരം ഏറെ മുന്നില്‍ നില്‍ക്കുന്നത് വി ടി ബാലറാമാണെന്നാണ് എ ഐ സി സിയില്‍ നിന്ന് ലഭിക്കുന്ന സൂചന.മാത്രമല്ല , തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ സ്വന്തമായി നടത്തിയ വിവര ശേഖരണത്തിലും ബലറാമിനാണ് മുന്‍തൂക്കമെന്നതാണ് സൂചന. 20 പേരെ സംബന്ധിച്ചും രാഹുല്‍ സ്വകാര്യ ഏജന്‍സി മുഖേന വിവര ശേഖരണം നടത്തിയിരുന്നു. റോജിയും ഹൈബിയും എന്‍ എസ് യുവിന്റെ മുന്‍ ദേശീയ അധ്യക്ഷന്മാരെന്ന നിലയില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരാണെങ്കിലും എം എല്‍ എമാരെന്ന നിലയില്‍ ഇവര്‍ക്ക് പ്രതീക്ഷയ്ക്കൊത്ത് ഉയരാനായില്ലെന്നാണ് പാര്‍ട്ടിയ്ക്കുള്ള വിലയിരുത്തല്‍. സ്വന്തം മണ്ഡലത്തില്‍ തന്നെ റോജിയുടെ നില അടുത്ത തവണ പരുങ്ങലിലാകുമെന്നാണ് റിപ്പോര്‍ട്ട് . ഹൈബി നിലവില്‍ അത്രയ്ക്ക് സജീവമല്ല. അതേസമയം, രാഹുല്‍ ഗാന്ധി പ്രതീക്ഷിക്കുന്ന അതേ ലൈനിലാണ് വി ടി ബലറാമിന്റെ പോക്ക്. അത് അറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനമാകാം, അല്ലാതെയാകാം – ഏതായാലും ബലറാം രാഹുലിന് പ്രിയങ്കരനാണ്- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തിനനുസരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നേതാക്കളില്‍ പ്രമുഖനാണ് ബാലറാം എന്നാണ് ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

RELATED ARTICLES
- Advertisment -

Most Popular

Recent Comments