യോഗി ആദിത്യനാഥിനെതിരെ ആര്‍എസ്എസിന്റെ റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആര്‍എസ്എസിന്റെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന സാഹചര്യങ്ങള്‍ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് ഒഴിവാക്കുന്നില്ലെന്നാണ് വിമര്‍ശനം. ഉപതെരഞ്ഞെടുപ്പ് തോല്‍വികളുടെ പൂര്‍ണ ഉത്തരവാദിത്തം യോഗിക്കാണ്. യോഗിയുടെ പ്രവര്‍ത്തനശൈലി ഏകപക്ഷീയമാണെന്ന് ഉപമുഖ്യമന്ത്രിമാരും ആരോപിച്ചു. രണ്ടംഗ ആര്‍എസ്എസ് പ്രതിനിധി സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടി.