ഡോ.ഡി. ബാബു പോള്‍ ഗുരുതരാവസ്ഥയില്‍

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കിഫ്ബി ഭരണസമിതി അംഗവുമായ ഡോ.ഡി. ബാബു പോള്‍ ഗുരുതരാവസ്ഥയില്‍. തിരുവന്തപുത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. അദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. അടുത്ത ബന്ധുക്കളും ആശുപത്രിയില്‍ ബാബു പോളിനൊപ്പമുണ്ട്. തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനമായിരുന്നു അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതുചടങ്ങ്. നവകേരള നിര്‍മാണ പദ്ധതികളുടെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചു വരികയായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച്ച അദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.