കൊലക്കേസിൽ ബിജു രാധാകൃഷ്ണനെ കോടതി വെറുതെ വിട്ടു

biju radhakrishnan

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണനെ കോടതി വെറുതെ വിട്ടു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ബിജു രാധാകൃഷ്ണന്റെ അമ്മ രാജമ്മാളിനെയും കോടതി വെറുതെ വിട്ടു.
ജീവപര്യന്തം തടവിന് വിധിച്ച വിചാരണ കോടതിയുടെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. പൂജപ്പുര ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. അമ്മ രാജമ്മാളിന് മൂന്ന് വര്‍ഷം തടവായിരുന്നു കോടതി വിധിച്ചിരുന്നത്. തനിക്കെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് ബിജു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ തെളിവുകളില്ലെന്നും കുട്ടി മാത്രമാണ് സാക്ഷിയെന്നുമാണ് പ്രോസിക്യൂഷന്‍ അവതരിപ്പിച്ചിരുന്നതെന്നും പ്രോസിക്യൂഷന്റെ വാധമുഖങ്ങള്‍ വിശ്വാസ യോഗ്യമല്ലെന്നുമാണ് ബിജു രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചിരുന്നത്.
കുട്ടി മാത്രം പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തില്‍ വിചാരണക്കോടതി ശിക്ഷിച്ചത് ശരിയായില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.