Friday, April 19, 2024
HomeNationalഗൂഗിള്‍ പേ അനധികൃതമായി ഇന്ത്യയിൽ പ്രവർത്തിക്കുന്നുവോ?

ഗൂഗിള്‍ പേ അനധികൃതമായി ഇന്ത്യയിൽ പ്രവർത്തിക്കുന്നുവോ?

ഗൂഗിള്‍ പേ അനധികൃതമായി ഇന്ത്യയിൽ പ്രവർത്തിക്കുന്നുവോ? വിശദീകരണവുമായി ഗൂഗിള്‍ വക്താവ്.ഗൂഗിള്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞത്, ”നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിധേയമായാണ് ഗൂഗിള്‍ പേയുടെ പ്രവര്‍ത്തനം. പാര്‍ട്ണര്‍ ബാങ്കുകള്‍ക്ക് യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) അടിസ്ഥാനമാക്കി പണമിടപാടുകള്‍ നടത്താനുള്ള സാങ്കേതികവിദ്യ നല്കുന്ന സേവനദാതാവായാണ് ഗൂഗിള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ത്തന്നെ പണമിടപാടുകളിലോ അതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലോ ഗൂഗിളിനു പങ്കില്ല, ഇത്തരത്തില്‍ സേവനദാതാവായി വര്‍ത്തിക്കുന്നതിന് ഇന്ത്യന്‍ നിയമപ്രകാരം പ്രത്യക ലൈസന്‍സിന്റെ ആവശ്യവുമില്ല” എന്നായിരുന്നു. ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയിലുള്ള സെര്‍വറില്‍ സൂക്ഷിക്കണമെന്നാണ് റിസര്‍വ് ബാങ്ക് വ്യവസ്ഥ. അത് പാര്‍ട്ണര്‍ ബാങ്കുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടി പാലിച്ചുകൊണ്ടിരിക്കുകയാണെന്നും അത് ഉടന്‍ നടപ്പിലാക്കുമെന്നും ഗൂഗിള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments